ദിവ്യജീവനം നാടകം PDF

വ്യത്യസ്ത ജീവിത വീക്ഷണവുമായി കുംഭമേള കാണാന്‍ ഹരിദ്വാറില്‍ എത്തുന്ന ഏതാനും കുടുംബങ്ങള്‍ തമ്മില്‍ പരിചയമാകുകയും തുടര്‍ന്ന്‍ ഒരു സദ്ഗുരുവിന്റെ ഭാഷണം ശ്രവിച്ച് അവരുടെ സംശയങ്ങള്‍ അകലുന്നതും ഒരു നാടക രൂപത്തില്‍ സ്വാമി ശിവാനന്ദ ഈ കൃതിയില്‍ അവതരിപ്പിച്ചിരിക്കുന്നു.

ബ്രഹ്മചര്യവിജയം നാടകം PDF

ബ്രഹ്മചര്യത്തെ കുറിച്ച് വിദ്യാര്‍ത്ഥികളെ ബോധവാന്മാരാക്കാന്‍ വേണ്ടി സ്വാമി ശിവാനന്ദ രചിച്ച നാടകമാണ് ബ്രഹ്മചര്യവിജയം. യോഗഭക്തിവേദാന്തങ്ങളുടെ സാരവും ഇതിലടങ്ങിയിരിക്കുന്നു.

ധര്‍മ്മം PDF

ശ്രീ ആഗമാനന്ദ സ്വാമികള്‍ നടത്തിയ ഒരു പ്രഭാഷണത്തിന്റെ ചുരുക്കമാണ് ധര്‍മ്മം എന്ന ചെറുപുസ്തകം. ധര്‍മ്മം എന്നത് ഭാരതത്തിന്‌ പുറത്തുള്ള ഭാഷകളില്‍ ഇല്ലാത്തതും ആ ഭാഷകളിലേയ്ക്കു തര്‍ജ്ജമചെയ്യാന്‍ കഴിയാത്തതുമായ ഒരു പദമാണ്.

ശ്രീ ഭൂതനാഥഗീത PDF

ശ്രീ ഭൂതനാഥോപാഖ്യാനം എന്ന ഗ്രന്ഥത്തില്‍ ഉള്‍പ്പെട്ട ശ്രീ ഭൂതനാഥഗീതയ്ക്ക് ശ്രീ കുറുമള്ളൂര്‍ നാരായണപിള്ള തയ്യാറാക്കിയ വ്യാഖ്യാനമാന് ഈ കൃതി. ബ്രഹ്മലക്ഷണയോഗം, ബ്രഹ്മജ്ഞാനയോഗം, ഗുണത്രയയോഗം, തത്ത്വവിജ്ഞാനയോഗം, കര്‍മ്മവിഭാഗയോഗം, ഭക്തിവിഭാഗയോഗം, കര്‍മ്മാകര്‍മ്മയോഗം, വര്‍ണ്ണവിഭാഗയോഗം എന്നിങ്ങനെ എട്ടു അദ്ധ്യായങ്ങള്‍ ഇതില്‍ ഉള്‍ക്കൊള്ളുന്നു.

വിജ്ഞാനതരംഗിണി PDF

ശ്രീ നീലകണ്ഠ തീര്‍ത്ഥപാദ സ്വാമികള്‍ പലപ്പോഴായി ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ക്കു സംഭാവന ചെയ്തിട്ടുള്ള 16 പ്രബന്ധങ്ങള്‍ (പുരുഷാര്‍ത്ഥം, മുക്തിവിചാരം, സ്വരൂപ നിരൂപണം, സംന്യാസം, ഈശ്വരഭക്തി, ഭസ്മവും ഭസ്മധാരണവും തുടങ്ങിയവ) അടങ്ങുന്ന പുസ്തകമാണ് വിജ്ഞാനതരംഗിണി ഒന്നാം ഭാഗം.

വിനായകാഷ്ടകം വ്യാഖ്യാനം PDF

വിനായകനെ സ്തുതിച്ചുകൊണ്ട് ശ്രീനാരായണഗുരു എഴുതിയ എട്ടു ശ്ലോകങ്ങളടങ്ങിയ ചെറുകൃതിയായ വിനായകാഷ്ടകത്തിനു ശ്രീ നിത്യചൈതന്യയതി വ്യാഖ്യാനമെഴുതി ശ്രീ മുനി നാരായണപ്രസാദ്‌ മലയാളത്തിലേയ്ക്ക് തര്‍ജ്ജമ ചെയ്തതാണ് ഈ ഗ്രന്ഥം.

ശ്രീ ശങ്കരവിജയം ആട്ടക്കഥ PDF

ശ്രീ ശങ്കരാചാര്യരുടെ അപദാനങ്ങള്‍ പ്രതിപാദിക്കുന്ന, അദ്വൈതവേദാന്തതത്ത്വങ്ങളെ സ്പര്‍ശിക്കുന്ന, പന്നിശ്ശേരില്‍ നാണുപിള്ള എഴുതിയ ഒരു ആട്ടക്കഥയാണ് ശ്രീ ശങ്കരവിജയം ആട്ടക്കഥ.

സനല്‍സുജാതീയം PDF

മഹാഭാരതം ഉദ്യോഗപര്‍വ്വം 42 മുതല്‍ 46 വരെയുള്ള അദ്ധ്യായങ്ങളില്‍ പ്രതിപാദിക്കുന്ന സനല്‍സുജാത മഹര്‍ഷി ധൃതരാഷ്ട്ര മഹാരാജാവിനു ഉപദേശിച്ചു കൊടുക്കുന്ന വേദാന്തപ്രകരണമാണ് സനല്‍സുജാതീയം. അതിനു സ്വാമി ജ്ഞാനാനന്ദ സരസ്വതി തയ്യാറാക്കിയ ഭാഷാവ്യാഖ്യാനമാണ് ഈ ഗ്രന്ഥം.

സ്തോത്രകദംബകം PDF

ശ്രീ പന്നിശ്ശേരി നാണുപിള്ള എഴുതിയ ഹയഗ്രീവപഞ്ചകം, സുബ്രഹ്മണ്യപഞ്ചകം, സ്വാനുഭൂതിപഞ്ചകം, ശിവഗീത ഭാഷ, ശ്രീകൃഷ്ണബ്രഹ്മഗീതി, പ്രപഞ്ചവിചാരപദ്യ, മുക്തികോപനിഷദ് പരിഭാഷ, പഞ്ചദശി ഭാഷാഗാനം എന്നീ കൃതികളും അവയുടെ അര്‍ത്ഥവിവരണവും ഈ ഗ്രന്ഥത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നു.

അദ്ധ്യാത്മവിചാരം പാന PDF

പൂന്താനം നമ്പൂതിരിയുടെ ജ്ഞാനപ്പാനപോലെ ഒരു അജ്ഞാതനാമാവായ ഒരു അദ്വൈതവേദാന്തി രചിച്ചതാണ് അദ്ധ്യാത്മവിചാരം പാന എന്ന ഈ കൃതി. അദ്വൈതവേദാന്തവിഷയങ്ങളെ ഈ കൃതിയില്‍ പ്രതിപാദിക്കുന്നു. ജ്ഞാനപ്പാനപോലെ പാരായണം ചെയ്യാന്‍ വളരെ ഉത്തമമായ ഒരു മലയാളം ഗ്രന്ഥമത്രേ ഇത്.